നാലു വർഷ ബിരുദം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പരീക്ഷഫീസിൽ വർധന

news image
Oct 15, 2024, 4:21 am GMT+0000 payyolionline.in

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​രീ​ക്ഷ​ഫീ​സു​ക​ളി​ൽ ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധ​ന. നാ​ലു വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാം ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. ചി​ല ഫീ​സു​ക​ൾ 70 ശ​ത​മാ​നം വ​രെ വ​ർ​ധി​പ്പി​ച്ച​താ​യാ​ണ് വി​മ​ർ​ശ​നം.

നാ​ലു വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മി​നു​ള്ള പ​രീ​ക്ഷ​ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച മാ​ർ​ഗ​രേ​ഖ​യു​ണ്ടാ​ക്കാ​ൻ പ​രീ​ക്ഷ സ്ഥി​രം​സ​മി​തി​യു​ടെ ശി​പാ​ർ​ശ​പ്ര​കാ​രം സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം ഡോ. ​കെ. പ്ര​ദീ​പ്കു​മാ​ർ, പി. ​സു​ശാ​ന്ത്, പ്ര​ഫ. പി.​പി പ്ര​ദ്യു​മ്ന​ൻ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഉ​പ​സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്നു. ഉ​പ​സ​മി​തി ത​യാ​റാ​ക്കി​യ ക​ര​ട് റി​പ്പോ​ർ​ട്ട് സെ​പ്റ്റം​ബ​ർ 12ന് ​ചേ​ർ​ന്ന സ്ഥി​രം​സ​മി​തി പ​രി​ഗ​ണി​ക്കു​ക​യും സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​നം വൈ​സ് ചാ​ൻ​സ​ല​ർ അം​ഗീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.

ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ഫീ​സ് ഘ​ട​ന​യും സം​ബ​ന്ധി​ച്ച ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട് സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​ന​ത്തി​ന് വി​ധേ​യ​മാ​യി ഒ​ക്ടോ​ബ​ർ നാ​ലി​ന് വി.​സി അം​ഗീ​ക​രി​ച്ച​താ​യാ​ണ് രേ​ഖ​ക​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

എ​ന്നാ​ൽ, നാ​ലു വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മി​ന്റെ മ​റ​വി​ൽ അ​മി​ത ബാ​ധ്യ​ത അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​താ​ണ് സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​ന​മെ​ന്ന് ഒ​രു വി​ഭാ​ഗം സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം, കാ​ലാ​നു​സൃ​ത ഫീ​സ് ഘ​ട​ന​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും നാ​ലു വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മി​ന്റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe