നാമജപഘോഷയാത്ര: എന്‍എസ്എസിനെതിരായ കേസ് പിൻവലിക്കാമെന്ന് നിയമോപദേശം

news image
Sep 4, 2023, 2:13 pm GMT+0000 payyolionline.in

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ നടത്തിയ നാമജപ ഘോഷയാത്രയിൽ എൻഎസ്എസിനെതിരെ കന്റോമെന്റ് പൊലീസെടുത്ത കേസ് പിൻവലിക്കാമെന്ന് നിയമോപദേശം. നാമജപഘോ ഷയാത്ര നടത്തിയവർ പൊതു മുതൽ നശിപ്പിച്ചിട്ടില്ല. സ്പർദ്ദ ഉണ്ടാക്കണമെന്ന ഉദ്ദേശവുമുണ്ടായിരുന്നില്ല. ഘോഷയാത്രക്കെതിരെ ഒരു വ്യക്തിയോ സംഘടനയോ പരാതിപ്പെട്ടിട്ടുമില്ല. ഈ സാഹചര്യത്തിൽ കേസ് പിൻവലിക്കാമെന്നാണ് കന്റോമെന്റ് പൊലീസിന് ലഭിച്ച നിയമോപദേശം. അസി. പബ്ലിക് പ്രോസിക്യൂട്ടർ ആർ. മനുവാണ് നിയമോപദേശം നൽകിയത്.

എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ കണ്ടാലറിയാവുന്നവർക്കെതിരെയെടുത്ത കേസ് പിൻവലിക്കണമെന്ന് നേരത്തെ എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കേസ് എഴുതിത്തള്ളാൻ നീക്കം നടത്തുന്നത്. അനുമതിയില്ലാതെയാണ് നാമജപ ഘോഷയാത്ര നടത്തിയതെന്ന് ഹൈക്കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe