നാ​ദാ​പു​ര​ത്ത് ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ പ​രി​ശോ​ധ​ന

news image
Feb 21, 2024, 7:09 am GMT+0000 payyolionline.in

നാ​ദാ​പു​രം: നാ​ദാ​പു​ര​ത്ത് ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ വ്യാ​പ​ക പ​രി​ശോ​ധ​ന. നാ​ലു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ല​ക്കാ​ടു​നി​ന്ന് പാ​ർ​സ​ൽ ഭ​ക്ഷ​ണം വാ​ങ്ങി​ക്ക​ഴി​ച്ച കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന കൂ​ട്ടി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ദാ​പു​രം, ക​ല്ലാ​ച്ചി മേ​ഖ​ല​ക​ളി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വൃ​ത്തി​ഹീ​ന​മാ​യ​തും ആ​രോ​ഗ്യ​നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തു​മാ​യ നാ​ലു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു.

 

ഹോ​ട്ട​ൽ കു​റ്റി​യി​ൽ, ഹോ​ട്ട​ൽ ഫു​ഡ്പാ​ർ​ക്ക്, ക​ല്ലാ​ച്ചി​യി​ലെ ടോ​പ്പ് സി ​കൂ​ൾ​ബാ​ർ എ​ന്നി​വ​ക്ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ര​ണ്ടു ദി​വ​സം സ​മ​യം ന​ൽ​കി. വിം​സ് റോ​ഡി​ലു​ള്ള നേ​വി കോ​ർ​ണ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ന് പ്ര​വ​ർ​ത്ത​ന​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. രാ​വി​ലെ ആ​റു​മ​ണി​ക്ക് തു​ട​ങ്ങി​യ പ​രി​ശോ​ധ​ന വൈ​കീ​ട്ടു​വ​രെ നീ​ണ്ടു​നി​ന്നു. താ​ലൂ​ക്ക് ആ​ശു​പ​ത്രി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ന്ദ്ര​ൻ ക​ല്ലേ​രി, ജെ.​എ​ച്ച്.​ഐ​മാ​രാ​യ കെ. ​ബാ​ബു,സി. ​പ്ര​സാ​ദ്, കെ. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, എം.​എ​ൽ.​എ​സ്.​പി​മാ​രാ​യ കെ. ​ജൂ​ബി​ഷ, സി. ​ആ​തി​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe