കോഴിക്കോട്: നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വയോധികമാർക്ക് പരിക്കേറ്റു. ആയിഷു, നാരായണി എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. രാവിലെ ഒൻപതരയോടെ കനാൽപ്പാലം റോഡിലാണ് സംഭവം.
താഴെ വീണുപോയ ആയിഷുവിന്‍റെ ഇരു കൈകൾക്കും മുഖത്തും നാരായണിയുടെ കാലിനും കടിയേറ്റു. ഇരുവരും നാദാപുരം ഗവണ്‍മെന്‍റ് ആശുപത്രിയിൽ ചികിൽസ തേടി. ഓടിപ്പോയ തെരുവുനായയെ കണ്ടെത്താനായിട്ടില്ല. ഈ ഭാഗത്ത് തെരുവ് നായ ആക്രമണം പതിവാകുകയാണ്. മൂന്ന് മാസത്തിനിടെ ഇരുപത്തഞ്ചോളം പേർക്കാണ് കടിയേറ്റത്.