നാദാപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വടകര ഭൂരേഖ തഹസിൽദാർ കെ.വി. ബിനേഷ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
വടകര കേളുവേട്ടൻ – പി.പി. ശങ്കരൻ സ്മാരക മന്ദിരത്തിൽ നിന്നും പ്രകടനമായാണ് സ്ഥാനാർത്ഥിയും പ്രവർത്തകരും പത്രിക സമർപ്പിക്കാൻ എത്തിയത്. നൂറുകണക്കിന് എൽ.ഡി.എഫ് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു.
ഇ.കെ. വിജയൻ എം.എൽ.എ, പി.പി. ചാത്തു, എ. മോഹൻദാസ്, അഡ്വ. പി. ഗവാസ്, വത്സരാജ് മണലാട്ട്, ബോബി മൂക്കൻതോട്ടം, എ.എം. റഷീദ്, വി.പി. കുഞ്ഞികൃഷ്ണൻ, ടി.കെ. രാജൻ, രജീന്ദ്രൻ കപ്പള്ളി, കരിമ്പിൽ ദിവാകരൻ, കെ.ജി. ലത്തീഫ്, ബിജു കായക്കൊടി, പി.എം. നാണു, ശ്രീജിത്ത് മുടപ്പിലായി, ഇ.കെ. സജിത്ത്കുമാർ, കരിമ്പിൽ വസന്ത, എം.കെ. മൊയ്തു, ജാഫർ കാളംകുളം തുടങ്ങിയ പ്രമുഖ എൽ.ഡി.എഫ് നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി. മണ്ഡലത്തിൽ സജീവമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ് സ്ഥാനാർത്ഥി.
