പയ്യോളി: സിപിഐ എം സംസ്ഥാന കമ്മിറ്റി ആഹ്വാ നം ചെയ്ത ഗൃഹസന്ദർശനം പയ്യോളി ഏരി യയിലെ മുഴുവൻ ലോക്കലുകളിലും ആരംഭിച്ചു. ഇരിങ്ങത്ത്, തുറയൂർ, മൂടാടി, നന്തി , തിക്കോടി, പുറക്കാട്, പള്ളിക്കര, പയ്യോളി സൗത്ത്,പയ്യോളിനോർത്ത്,ഇരിങ്ങൽകോട്ട ക്കൽഎന്നീ ലോക്കലുകളിലെ ബൂത്തു കളിലാണ് ഗൃഹസന്ദർശനത്തിന് തുടക്കമായത്.
ഇരിങ്ങത്ത് ലോക്കലിൽ കെ സുനിൽ, കെ കെ ശശി, സി കെ ഗിരീഷ് എന്നിവർ നേതൃത്വം നൽകി. തുറയൂരിൽ ഏരിയ സെക്രട്ടറി എം പി ഷിബു, ലോക്കൽ സെക്രട്ടറി പി കെ കിഷോർ എന്നിവരും, മൂടാടിയിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ സി കെ ശ്രീകുമാർ, കെ സത്യൻ, ലോക്കൽ സെക്ര ട്ടറി പി അനൂപും, നന്തിയിൽ ഏരിയ കമ്മിറ്റി അംഗം കെ ജീവാനന്ദൻ, ലോക്കൽ സെക്ര ട്ടറി വി വി സുരേഷും,തിക്കോടിയിൽ ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ, ആർ വിശ്വൻ,കെ വി സുരേഷും, പുറക്കാട് ഏരിയ കമ്മിറ്റി അംഗം ടി ഷീബ, ലോക്കൽ സെക്രട്ടറി കെ സുകുമാരൻ, എൻ കെ അബ്ദുൾ സമദും, പള്ളിക്കരയിൽ ഏരിയ കമ്മിറ്റി അംഗം പി ജനാർദ്ദനൻ, ലോക്കൽ സെക്രട്ടറി അനിൽ കരുവാണ്ടി, എ വി ഷിബുവും, പയ്യോളി സൗത്തിൽ മുതിർന്ന നേതാവ് ടി ചന്തു, ഏരിയ കമ്മിറ്റി അംഗം പി വി മനോജൻ, ലോക്കൽസെക്രട്ടറി കെ ടി ലിഖേഷും, പയ്യോളി നോർത്തിൽ ലോക്ക ൽസെക്രട്ടറി എൻ സി മുസ്തഫ, കൗൺസി ലർ വിനോദൻ കുറ്റിക്കാട്ടിൽ, സിന്ധുവും , ഇരിങ്ങലിൽ ലോക്കൽ സെക്രട്ടറി പി ഷാ ജി, കൗൺസിലർ കെ ജയകൃഷ്ണൻ, പി കെ ചന്ദ്രനും, കോട്ടക്കലിൽ ലോക്കൽ സെക്രട്ടറി എൻ ടി അബ്ദുറഹിമാൻ, ഉഷ വളപ്പിൽ, കൗൺസിലർമാരായ പി വി നിധീഷ്, എൻ ടി നിഹാൽ എന്നിവരും നേതൃത്വം നൽകി. ആയിരത്തിൽ പരം വീടുകളിലാണ് വ്യാഴാഴ്ച സന്ദർശനം നടത്തിയത്. ഗൃഹസന്ദർശനം നടത്തിയ ബഹുഭൂരിപക്ഷം വീടുകളിലും നാടിന്റെ വികസനത്തിന് ഇടതുപക്ഷ സർക്കാർ തന്നെ തുടർന്നും അധികാരത്തിൽ വരണമെന്ന പൊതുവികാരമാണ് ബഹുജനങ്ങൾ പ്രകടിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു.

