നയനയുടെ ആന്തരികാവയവങ്ങളുടെ പരിശോധനഫലം അടുത്തയാഴ്​ച ലഭിക്കും

news image
Feb 17, 2023, 5:12 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: യു​വ സം​വി​ധാ​യ​ക ന​യ​ന സൂ​ര്യ​ന്‍റെ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​ഫ​ലം അ​ടു​ത്ത​യാ​ഴ്ച കേ​സ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ക്കും. ഫ​ലം വേ​ഗ​ത്തി​ൽ ല​ഭി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി. അ​തി​നി​ടെ കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മൊ​ഴി​യെ​ടു​പ്പും തു​ട​രു​ക​യാ​ണ്. മ​ര​ണം ന​ട​ന്ന സ​മ​യ​ത്ത് ന​യ​ന​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന അ​ധ്യാ​പി​ക​യു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി.

ന​യ​ന സൂ​ര്യ​േ​ന്‍റ​ത്​ കൊ​ല​പാ​ത​ക​മാ​ണോ ആ​ത്മ​ഹ​ത്യ​യാ​ണോ എ​ന്ന​തി​ൽ ഇ​പ്പോ​ഴും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ആ​ത്മ​ഹ​ത്യ സാ​ധ്യ​ത ത​ള്ളാ​തെ​യാ​ണ് ​ഫോ​റ​ൻ​സി​ക് സ​ർ​ജ​ന്‍റെ മൊ​ഴി. ക​ഴു​ത്തി​നേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ കാ​ര​ണം. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ പു​ത​പ്പു​കൊ​ണ്ടും ക​ഴു​ത്തി​ലു​ണ്ടാ​യ പ​രി​ക്കു​ണ്ടാ​കാ​മെ​ന്ന നി​ഗ​മ​ന​മാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ ഡോ.​ശ​ശി​ക​ല അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് പ​റ​ഞ്ഞ​ത്. മ​ൽ​പി​ടു​ത്ത​മു​ണ്ടാ​യ പാ​ടു​ക​ൾ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല. പ​ക്ഷേ, മ​ര​ണ​കാ​ര​ണം സ്ഥി​രീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ക്ക​ണം.

2019 ഫെ​ബ്രു​വ​രി 23ന് ​രാ​ത്രി​യി​ലാ​ണ് ന​യ​ന​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. അ​ടു​ത്ത​ദി​വ​സം പോ​സ്റ്റ്​​മോ​ർ​ട്ടം ന​ട​ത്തി ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ ലാ​ബി​ൽ ന​ൽ​കി​യെ​ങ്കി​ലും ഫ​ലം വാ​ങ്ങാ​തെ​യാ​ണ് ലോ​ക്ക​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​ത്.

എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പി​ച്ച​തോ​ടെ എ​ത്ര​യും​വേ​ഗം ഫ​ലം ല​ഭി​ക്കാ​നാ​യി ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി എ​സ്. മ​ധു​സൂ​ദ​ന​ൻ അ​ന​ല​റ്റി​ക് ലാ​ബ് ഡ​യ​റ​ക്ട​ർ​ക്ക് ക​ത്തും ന​ൽ​കു​ക​യാ​യി​രു​ന്നു. ഫ​ലം അ​ടു​ത്ത​യാ​ഴ്ച കൈ​മാ​റു​മെ​ന്ന് ക്രൈം ​ബ്രാ​ഞ്ചി​ന് മ​റു​പ​ടി ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​പ​രി​ശോ​ധ​ന​ഫ​ലം അ​ന്തി​മ ക​ണ്ടെ​ത്ത​ലി​ന് നി​ർ​ണാ​യ​ക​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ക്രൈം​ബ്രാ​ഞ്ച്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe