നന്തി ബസാർ: ദാറുസ്സലാം ഓർ ഫനേജ് ബോർഡിങ് മദ്രസയിൽ നിന്നും തുടർപഠനത്തിനായി പോവുന്ന വിദ്യാർഥികൾക്ക് യാത്രയയപ്പും മദ്രസ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് അനുമോദനവും സംഘടിപ്പിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ദാറുസ്സലാം മാനേജർ അഡ്വ.ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി.
സ്വദർ മുഅല്ലിം അൽ ഹാഫിള് മുഹമ്മദലി തർഖവി ദാരിമി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹിബതുല്ല ഹൈതമി, ഫായിസ് അബ്ദുല്ല ഫൈസി, മുഹമ്മദ് ഫസൽ ദാഈ ദാരിമി, അബ്ദുൽ വാജിദ് ഹുദവി, നിസാർ ദാരിമി, മുഹമ്മദ് യാസർ മാസ്റ്റർ, സയ്യിദ് അദ്നാൻ തങ്ങൾ സംബന്ധിച്ചു. ദാറുസ്സലാം യതീംഖാന ബോർഡിങ് മദ്രസ 2025-26 അദ്ധ്യായന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അപേക്ഷ ഫോമിന് ദാറുസ്സലാം ഓഫീസുമായോ 9567280225, 91 75106 90180 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.