നന്തി: നേഷണൽ ഹൈവേ സർവീസ് റോഡിലെ വെള്ളക്കെട്ടും, പുളിയന്താർ കുനി ഭാഗത്തെ കുടുംബങ്ങളുടെ പ്രയാസങ്ങൾക്കും എം.എൽഎയുടെ ഇടപെടൽ മൂലം ശാശ്വത പരിഹാരമാവുകയാണ്. ഇരുപതാം മൈൽ മുതൽ പുളിയന്താർ കുനി റെയിൽവേ കൾവെർട്ട് വരെയും റെയിലിന് പടിഞാറ് ഭാഗം നിലവിലുള്ള കൾവർട്ടുകൾ പുതുക്കി പണിത് ആവിയിലേക്കും അതുവഴി കടലിലേക്കും വെള്ളം ഒഴിക്കു വിടാനുള്ള ബൃഹദ് പദ്ധതിക്കാണ് എം.എൽഎയുടെ നിർദേശ പ്രകാരം ഹാർബർ എൻജിനിയറിംഗ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കിയിട്ടുള്ളത്.
ഡ്രൈനേജിന് മുകളിൽ സ്ളാബ് സ്ഥാപിക്കുന്നതിനാൽ ഈ ഭാഗത്തേക്ക് വാഹന സൗകര്യവും ലഭ്യമാവും. എൻ എച്ച് ൻ്റ കിഴക്ക് ഭാഗത്ത് പോവതി വയൽ- അരിക്കര തോട് ഡ്രൈനേജ് ഗ്രാമപഞ്ചായത്ത് പദ്ധതിയിലും നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പുതിയ എൻ എച്ച്-66 ൻ്റ നിർമാണത്തിൻ്റെ ഭാഗമായുള്ള സർവ്വീസ് റോഡിലെ വെള്ളക്കെട്ട് പ്രശ്നം പൂർണമായും പരിഹരിക്കാൻ സാധിക്കും. മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ അഭ്യർത്ഥന പരിഗണിച്ചാണ് എം.എൽ.എ പദ്ധതിക്ക് അനുവാദം നൽകിയത്.