നന്തിബസാർ: വിദ്യാർഥികളിൽ ലഹരി കയറിക്കൂടിയ ഈയവസരത്തിൽ പഴയ കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചു കുട്ടികളെ ബോധവൽക്കരിച്ചു തുടങ്ങേണ്ടത് വീടുകളിൽ നിന്ന്തന്നെയാണെന്ന് പ്രമുഖ ട്രെയിനർ ടി.വി.അബ്ദുൽ ഗഫൂർ മാസ്റ്റർ പറഞ്ഞു. ഇരുപതാം മൈലിലെ സോനാ സേവാ മന്ത്ര എന്ന സംഘടന സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും, ഇഫ്താർമീറ്റും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുപതാം മൈൽ സോനാ സേവാ മന്ത്ര യുടെആമ്പുലൻസ് സമർപ്പണം ഡോ :ശ്രീനിവാസൻ നിർവഹിക്കുന്നു
ബഷീർ തിക്കോടി അധ്യക്ഷനായി. സോന സേവ മന്ത്ര യുടെ ആംബുലൻസ് സമർപ്പണം ഡോ : ശ്രീനിവാസൻ നിർവഹിച്ചു. വർദ് അബ്ദുറഹ്മാൻ , കുഞ്ഞബ്ദുള്ള തിക്കോടി , പ്രൊഫസർ എഫ്.എം ലിയാഖത്ത് , യൂസുഫ് ചങ്ങരോത്ത്, ശിവപ്രസാദ്, ബഷീർ കുന്നുമ്മൽ , എഫ്.എം.നസീർമാസ്റ്റർ, ഡോ : മോഹനൻ, കാര്യത്ത് അബുബക്കർ ഹാജി, ഹീര നെട്ടൂർ എന്നിവർ സംസാരിച്ചു.