നന്തി ബസാർ: സി.ഐ ഇ ആർ നോർത്ത് ജില്ലാ ‘സർഗ്ഗോത്സവം’ വൈദ്യർ അക്കാദമി മെമ്പറും പ്രശസ്ത ഗാന രചയിതാവും ആയ ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു. ജില്ലാ കെ.എൻ.എം പ്രസിഡണ്ട് ഖാസിം കൊയിലാണ്ടി അദ്ധ്യക്ഷനായി. എo.എസ്. എസ് പബ്ലിക് സ്കൂളിൽ വെച്ച് നടന്ന സർഗോത്സവത്തിൽ വാർഡ് മെമ്പർ രാജലക്ഷ്മി, ഐ എസ് എം കേരള ട്രഷറർ അദീബ് പുനൂർ , ജില്ല ഐ എസ് എം പ്രസിഡണ്ട് റഫീഖ് മേപ്പയ്യൂർ , ജില്ല എം എസ് എം സിക്രട്ടറി അമീൻ ഷാ , ജില്ല എം ജി എം സിക്രട്ടറി ആരിഫ, ജില്ലാ ഐ ജി എം സെക്രട്ടറി ബെന ഫാതിമ, പി പി അബ്ദുറഹിമാൻ ആലിക്കോയ സംസാരിച്ചു. ജില്ലാ കെ എൻ എം സെക്രട്ടറി ജലീൽ കിഴൂർ സ്വാഗതവും ഷാക്കിർ നൊച്ചാട് നന്ദിയും പറഞ്ഞു. റഷീദലി കുറ്റ്യാടി ഖിറാഅത്തും നടത്തി .
ജില്ലയുടെ വിവിധ മണ്ഡലങ്ങളിലെ മദ്രസ്സകളിൽ നിന്നായി 350 വിദ്യാർത്ഥികൾ പങ്കെടുത്തു .