നന്തി ബസാർ: ദേശീയപാതയിൽ നന്തി റെയിൽവേ മേൽപാലത്തിന് തെക്ക് ഭാഗത്തായി പഴയ ടോൾ ബൂത്തിന് സമീപം വീണ്ടും ശുചിമുറി മാലിന്യം തള്ളി. ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ തള്ളിയ മാലിന്യം പ്രദേശത്ത് കടുത്ത ദുർഗന്ധം പരത്തുകയാണ്. ഈ ഭാഗത്ത് സമാനമായ രീതിയിൽ മാലിന്യം തള്ളുന്ന നാലാമത്തെ സംഭവമാണിത്. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വാർഡ് മെമ്പർ സവിത മുടാടി ഗ്രാമപഞ്ചായത്തിലും പോലീസിലും വിവരം അറിയിച്ചെങ്കിലും അധികൃതർ ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നന്തിയിൽ ദേശീയപാതയോരത്ത് നാലാം തവണയും ശുചിമുറി മാലിന്യം തള്ളി; നടപടിയില്ലാതെ അധികൃതർ
Apr 4, 2026, 3:22 am GMT+0000
payyolionline.in
