നന്തിയില്‍ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കുഴിൽതെറിച്ചു വീണ് ഭാര്യക്ക് ദാരുണാന്ത്യം

news image
Apr 28, 2023, 1:13 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ  ബൈക്ക് റോഡിലെ കുഴിയിൽ വീണു യാത്രക്കാരി തെറിച്ചുവീണുമരണമടഞ്ഞു.ഉള്ള്യേരി കക്കഞ്ചേരി കൊല്ലാറത്ത് ഷിജിത (41 ) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.

ഭർത്താവ് വേലായുധനൊടൊപ്പം ബൈക്കിൽ പോകവെ ന ന്തി മേൽപ്പാലത്തിലെ കുഴിയിൽ ബൈക്ക് വീണു ബൈക്കിൽനിന്നും സജ്ന തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. കൊളത്തൂർ വേലായുധൻ്റെയും സുശീലയുടെയും മകളാണ്. മക്കൾ : അമയ, അനൽ. സഹോദരങ്ങൾ: വിജി ത ( കൊളത്തൂർ), ഷൽ ന(കൊടശ്ശേരി) കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe