നടൻ അജിത്തിന്റെ ചെന്നൈ ഇസിആറിലുള്ള വീട്ടിൽ ബോംബ് ഭീഷണി. അജിത്തിന്റെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിൽ പൊലീസ് ആസ്ഥാനത്തേക്ക് ഇമെയിൽ സന്ദേശം ലഭിക്കുകയായിരുന്നു.
ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും തന്നെ കണ്ടെത്താനായില്ല. അതേസമയം നടി രമ്യ കൃഷ്ണന്റെ വീട്ടിലും ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിൽ ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു.
രജനികാന്ത്, വിജയ്, തൃഷ, നയൻതാര എന്നിവരുടെ വീടുകളിലും മുന്നേ ഇതുപോലെ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു.
