നടേരി കടവ് റോഡിന്റെ ശോചനീയാവസ്ഥ; വിയ്യൂരിൽ കോൺഗ്രസിന്റെ പ്രതിഷേധ കൂട്ടായ്മ

news image
Jun 29, 2025, 2:06 pm GMT+0000 payyolionline.in

കൊയിലാണ്ടി: വിയ്യൂർ ഇല്ലത്തു താഴ നടേരി കടവ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ 8-ാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി മരകുളത്തിൽ ദാസൻ ഉദ്ഘാടനം ചെയ്യ്തു. ടി വി പവിത്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  സുനിൽ വിയ്യൂർ, റഷീദ് മാസ്റ്റർ, കെ കെ വിനോദ് , വി കെ അശോകൻ , രമ്യാ നിധീഷ് എന്നിവർ സംസാരിച്ചു. സമരത്തിന്  ഭാസ്കരൻ നായർ, ജനാർദ്ദനൻ മണിക്കോത്ത്,വിനു പികെ, ചന്ദ്രൻ കയ്യിൽ, എൻ കെ വിഷ്ണു,  പ്രസന്ന മണിക്കോത്ത്, സരോജിനി, സുജദർസ് എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe