നടുവത്തൂർ  സ്വദേശി  വിനീഷ് ഖത്തറിൽ ആത്മഹത്യ ചെയ്ത സംഭവം; ഭാര്യയും  കാമുകനും പോലീസിൽ കീഴടങ്ങി

news image
Jun 16, 2023, 7:22 am GMT+0000 payyolionline.in
കൊയിലാണ്ടി:   നടുവത്തൂർ  പെരുവാലിശ്ശേരി മീത്തൽ  വിനീഷ്   മെയ് 15 നു   ഖത്തറിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍  ഭാര്യ ആര്യയും കാമുകനും പോലീസിൽ കീഴടങ്ങി.
ഇവരെ അറസ്റ്റു ചെയ്യണമെന്ന് നാട്ടുകാരുടെ  സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.കാടാമ്പുഴ പോലീസിലാണ് ഇവർ ഹാജരായത്. പെരുവാലിശ്ശേരി മീത്തൽ എന്ന വിട്ടിൽ താമസിച്ച വിനീഷിന്റെ ഭാര്യ ആര്യ ഇടക്കാലത്ത് പരിചയപ്പെട്ട മലപ്പുറം കാടാമ്പുഴ സ്വദേശിയായ യുവാവിന്റെ കൂടെ  രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനേയും  കൂട്ടി മെയ് 14 നു  ഒളിച്ചോടിപ്പോയിരുന്നു . വിവരമറിഞ്ഞ  വിനീഷ് മകനെ തിരിച്ചു കിട്ടിയാൽ മതിയെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നും ബന്ധുക്കളോട് ആവശ്യപ്പെട്ടു.
ഇതനുസരിച്ച് മകനെ കിട്ടുന്നതിനായി ബന്ധുക്കൾ ആര്യയുമായി ഫോൺ മുഖേന ബന്ധപ്പെട്ടിരുന്നു. ഇതിനിടെ ആര്യയും കാമുകനും ചേർന്ന് ഖത്തറിലുള്ള വിനീഷിന് വീഡിയോ കോൾ ചെയ്യുകയുണ്ടായി.  തൽക്ഷണം തന്നെ വിനീഷ്  ഖത്തറിൽ താമസിച്ചു വന്നിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. വീഡിയോ കോളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വിനീഷിന്റെ ആത്മഹത്യക്ക് പ്രേരണയായെന്നാണ് കരുതുന്നത്. ആര്യ കുഞ്ഞുമൊന്നിച്ച് കാമുകന്റെ കൂടെ ഒളിച്ചോടുമ്പോൾ വിനീഷിന്റെ വീട്ടിൽ നിന്നും   പണവും സ്വർണാഭരണവും എടുത്തു കൊണ്ടാണ് പോയത്. ആര്യയേയും മകനേയും കാണാതായതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കൊയിലാണ്ടി പോലീസ് ആത്മഹത്യാ പ്രേരണക്കാണ് കേസെടുത്തത്.ഇവരെ കസ്റ്റഡിയിലെടുക്കുന്നതിനായി കൊയിലാണ്ടി പോലീസ് കാടാമ്പുഴയിലെക്ക് പുറപ്പെട്ടു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe