നടുവത്തൂർ പെരുവാലിശേരി മീത്തൽ വിനീഷിന്റെ ആത്മഹത്യ; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

news image
Jun 11, 2023, 6:51 am GMT+0000 payyolionline.in

നടുവത്തൂർ: പെരുവാലിശ്ശേരി മീത്തൽ വിനീഷ് മെയ്‌ 15 ന് ഖത്തറിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണ കുറ്റപ്രകാരം ഭാര്യ ആര്യയെയും , കാമുകനെയും അറസ്റ്റു ചെയ്യണമെന്ന് നാട്ടുകാർ സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ആവിശ്യപ്പെട്ടു. പെരുവാലിശ്ശേരി മീത്തൽ വീട്ടിൽ താമസിച്ചുവരവെ വിനീഷിന്റെ ഭാര്യ ആര്യ  ഇടക്കാലത്ത് പരിചയപ്പെട്ട മലപ്പുറം കാടാമ്പുഴ സ്വദേശിയായ യുവാവിന്റെ കൂടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനേയും നേയും കൂട്ടി മെയ്‌ 14ന്
ഒളിച്ചോടിപ്പോകുകയായിരുന്നു. വിവരമറിഞ്ഞ വിനീഷ് മകനെ തിരിച്ചു കിട്ടിയാൽ മതിയെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നും ബന്ധുക്കളോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് മകനെ കിട്ടുന്നതിനായി ബന്ധുക്കൾ ആര്യയുമായി ഫോൺ മുഖേന ബന്ധപ്പെട്ടിരുന്നു. ഇതിനിടെ ആര്യയും കാമുകനും ചേർന്ന് ഖത്തറിലുള്ള വിനീഷിനെ വീഡിയോ കോൾ ചെയ്യുകയുണ്ടായി  തൽക്ഷണംതന്നെ വിനീഷ് ഖത്തറിൽ താമസിച്ചു വന്നിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

 

വീഡിയോ കോളിൽ പറഞ്ഞിട്ടുള്ളകാര്യങ്ങൾ വിനീഷിന്റെ ആത്മഹത്യക്ക് പ്രേരണയായെന്നാണ് കരുതുന്നത്. ആര്യ കുഞ്ഞുമൊന്നിച്ച് കാമുകന്റെ കൂടെ ഒളിച്ചോടുമ്പോൾ വിനീഷിന്റെ വീട്ടിൽ നിന്നും പണവും , സ്വർണാഭരണവും എടുത്തു കൊണ്ടാണ് പോയത്. ആര്യയേയും മകനേയും കാണാതായതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെങ്കിലും നാളിതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന വിനീഷിന്റെ ആത്മഹത്യക്ക് കാരണമായ ആര്യയേയും ,കാമുകനെയും കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും വിനീഷിന്റെ കുഞ്ഞ് ഇവരോടൊപ്പം ആയയതിനാൽ സുരക്ഷിതമല്ലെന്നും, കുഞ്ഞിന്റെ ജീവൻ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും വീട്ടുകാരും നാട്ടുകാരും ഭയപ്പെടുന്നു. കർണ്ണാടകത്തിലെ വിവിധ സ്ഥലങ്ങളിൽ ഇവർ ഉണ്ടായിരുന്നതായി പോലിസ് പറയുന്നുണ്ട്. ആര്യയേയും കുഞ്ഞിനെയും ഇതുവരെ കണ്ടെത്താനോ അറസ്റ്റ്ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ഒരാഴ്ചക്കുള്ളിൽ ഇവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് പോലീസ് അധികാരികൾ പറഞ്ഞിരുന്നു. ഇവരുടെ കൈകളിൽ സുരക്ഷിതമല്ലാത്ത പിഞ്ചു കുഞ്ഞിനെ വിനീഷിന്റെ മാതാപിതാക്കൾക്ക് കൈമാറണമെന്നും അത് മകന്റെ ആകസ്മിക വിയോഗത്തിൽ ദു:ഖാർത്തരായ മാതാപിതാക്കൾക്ക് ആശ്വാസമായിരിക്കും. നടുവത്തുർ സൗത്ത്. എൽ.പി.സ്കൂൾ പരിസരത്ത് നടന്ന യോഗത്തിൽ വാർഡ് മെമ്പർ അമൽ സരാഗ അദ്ധ്യക്ഷത വഹിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായ്‌ത്ത് വൈസ് പ്രസി ഡന്റ് എൻ.എം സുനിൽ യോഗം ഉദ്ഘാടനം ചെയ്തു. ഇടത്തിൽ ശിവൻ മാസ്റ്റർ, കെ കെ. ദാസൻ , ടി കെ വിജയൻ , ടി.യു. സൈനുദ്ദീൻ ,ടി കെ പ്രദീപൻ.എ എം വിജീഷ്, രാജൻ നടുവത്തൂർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ അമൽസരാഗ ചെയർമാനും , ഒ കെ.കുമാരൻ കൺവീനറുമായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe