നടുവണ്ണൂർ: നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. മുള്ളമ്പത്ത് പ്രകാശൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവംഅപകടത്തിൽ സമീപത്തെ മൂന്ന് വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. കുടുംബാംഗങ്ങൾ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
