വടകര: മോട്ടോർ സൈക്കിളിൽ 13 കിലോ 120 ഗ്രാം കഞ്ചാവ് കടത്തവെ പിടികൂടി എന്ന കേസിൽ കഞ്ചാവു പിടികൂടുമ്പോൾ സ്വീകരിക്കേണ്ട നടപടി സ്വീകരിച്ചില്ല എന്ന കാരണത്താൽ പ്രതിയെ വെറുതെ വിട്ടു.വളപട്ടണം ചിറക്കൽ സ്വദേശി കെ.എം.എസ് ക്വാർട്ടേഴ്സിലെ ഹർഷി ദി(28)നെയാണ് വടകര നാർക്കോട്ടിക്ക് സ്പെഷ്യൽ കോടതി ജഡ്ജി വി.പി എം സുരേഷ് ബാബു വെറുതെ വിട്ടത്.
2017 ആഗസ്ത് മാസം 22 ന് രാവിലെ 8.45 മണിക്ക് ഓണപ്പറമ്പ് നായനാർ സ്മാരക മന്ദിരത്തിനു സമീപം വെച്ച് പ്രതിയെ കഞ്ചാവു സഹിതം പിടികൂടി എന്നാണ് വളപട്ടണം പോലീസിന്റെ കേസ്.ആ റ് സാക്ഷികളെ വിസ്തരിക്കുകയും പതിമൂന്ന് രേഖകൾ കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്ത കേസിൽ പ്രതിക്കെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.പ്രതിക്കവേണ്ടി അഡ്വക്കറ്റ് പി.പി.സുനിൽകുമാർ ഹാജരായി.