ധര്‍മസ്ഥല വെളിപ്പെടുത്തല്‍; അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി ആഭ്യന്തരമന്ത്രി ജി പരമേശ്വര

news image
Aug 18, 2025, 2:48 pm GMT+0000 payyolionline.in

ധര്‍മ്മസ്ഥലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായുള്ള പരിശോധനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ആഭ്യന്തരമന്ത്രി ജി പരമേശ്വര നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ കണ്ടെടുത്ത മൃതദേഹ ഭാഗങ്ങളുടെ ഫോറന്‍സിക് പരിശോധനാഫലം വന്നതിന് ശേഷമായിരിക്കും ഇനി തുടര്‍ നടപടികള്‍ ഉണ്ടാവുക. അന്വേഷണം സംബന്ധിച്ച അന്തിമ തീരുമാനം പ്രത്യേക അന്വേഷണ സംഘത്തിന് എടുക്കാമെന്നും ആഭ്യന്തര മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

കര്‍ണാടക ധര്‍മ്മസ്ഥലയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ ഉള്‍ക്കാട്ടില്‍ നിന്നും കൂടുതല്‍ അസ്ഥികള്‍ കണ്ടെത്തിയിരുന്നു. ധര്‍മസ്ഥല കേസില്‍ നിര്‍ണായകമായേക്കാവുന്ന വിവരങ്ങളടങ്ങിയ ഫയലുകള്‍ പൊലീസ് നശിപ്പിച്ചതായി നേരത്തെ വിവരം പുറത്തുവന്നിരുന്നു.2000 മുതല്‍ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകളാണ് നശിപ്പിച്ചത്. കാലഹരണപ്പെട്ട കേസ് രേഖകള്‍ നശിപ്പിക്കാവുന്നതാണെന്ന നിയമപ്രകാരമാണ് ഇത് നശിപ്പിച്ചതെന്നാണ് വിവരാവകാശ രേഖയിലെ മറുപടി. പത്തു വര്‍ഷത്തിനിടയില്‍ 485 അസ്വാഭാവിക മരണങ്ങളാണ് ധര്‍മസ്ഥലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഈ മരണങ്ങളുടെ എഫ്‌ഐആര്‍ നമ്പറും ഡെത്ത് സര്‍ട്ടിഫിക്കറ്റും ചോദിച്ചപ്പോഴാണ് രേഖകള്‍ നശിപ്പിച്ചെന്ന മറുപടി കിട്ടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe