ദർശനത്തിനെത്തിയ മലമ്പുഴ സ്വദേശി സന്നിധാനത്ത് കുഴഞ്ഞുവീണ് മരിച്ചു

news image
Jan 12, 2025, 4:28 pm GMT+0000 payyolionline.in

പത്തനംതിട്ട: അയ്യപ്പദർശനത്തിനെത്തിയ പാലക്കാട് മലമ്പുഴ സ്വദേശി സന്നിധാനത്ത് കുഴഞ്ഞു വീണ് മരിച്ചു. 68 വയസുള്ള വി. രുഗ്മിണിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.40ന്  പാണ്ടിത്താവളത്തിനു സമീപം കുഴഞ്ഞു വീണ ഇവരെ സന്നിധാനം ഗവ. ആശുപത്രിയിലെത്തി ച്ചെങ്കിലും 7.55 ന് ഡോക്ടർ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. മൃതദേഹം പിന്നീട് നാട്ടിലേക്ക് കൊണ്ടുപോയി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe