മേപ്പയൂർ: പേരാമ്പ്രയിലെ കോത്തമ്പ്രാ ഫൗണ്ടേഷൻ ദേശീയ വോളി ബോൾ ടീമിലേക്കു സെലക്ഷൻ ലഭിച്ച യാദവ് കൃഷ്ണയെ ആദരിച്ചു. എം എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
ടി കെ. ലത്തീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോത്തമ്പ്രാ ഫൌണ്ടേഷൻ ചെയർമാൻ മൂസ കോത്തമ്പ്രാ ഉപഹാരസമർപ്പണവും ക്യാഷ് അവാർഡ് വിതരണവും നടത്തി.
മുനീർ കുളങ്ങര, മുജീബ് കോമത്ത്, ഹുസൈൻ കമ്മന, അമ്മദ് കിയിപോട്ട്, പികെ കുഞ്ഞബ്ദുള്ള, മുഹമ്മദ് ഷാദി, പ്രസന്ന ടീച്ചർ, ജിഷ, അജ്നാസ് കാരയിൽ, പി കെ അനിൽ കുമാർ, അൻവർ കുന്ന ങ്ങത്, സലാം എന്നിവർ ആശംസകൾ നേർന്നു. വി വി നസുറുദ്ധീൻ സ്വാഗതവും ജസീല ടീച്ചർ നന്ദിയും പറഞ്ഞു.