ദേശീയ പാതയുടെ അശാസ്ത്രീയ വികസനം; പയ്യോളിയിൽ കോൺഗ്രസിന്റെ ഉപവാസ സമരം

news image
Jul 5, 2025, 5:26 pm GMT+0000 payyolionline.in

 

പയ്യോളി: ദേശീയ പാത വികസനത്തിന്റെ മറവിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ നടത്തുന്ന പകൽ കൊള്ള അവസാനിപ്പിക്കുക, അശാസ്ത്രീയ നിർമ്മാണപ്രഹസനം നടത്തുന്ന വഗാഡ് കമ്പനിയെ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനകീയ ഉപവാസ സമരം സംഘടിപ്പിച്ചു. പയ്യോളി ബസ്റ്റാന്റ് പരിസരത്തു വടകര എം പി ഷാഫി പറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു..

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ ടി വിനോദ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി എം അഷ്‌റഫ്‌ സ്വാഗതം പറഞ്ഞു. രാഷ്ട്രീയ കാര്യസമിതി അംഗം എൻ സുബ്രഹ്മണ്യൻ, കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, സന്തോഷ്‌ തിക്കോടി, പടന്നയിൽപ്രഭാകരൻ, ഇ ടി പദ്മനാഭൻ, പി എം മോളി, മുജേഷ് ശാസ്ത്രി, ജയചന്ദ്രൻ എം പി, രാമകൃഷ്ണൻ കിഴക്കയിൽ എന്നിവർ സംസാരിച്ചു. ഉപവാസ സമരം 5 മണിക്ക് ഡി സി സി പ്രസിഡന്റ്‌  കെ പ്രവീൺ കുമാർ നൽകിയ നാരങ്ങാനീര് ഏറ്റുവാങ്ങി അവസാനിപ്പിച്ചു. സമാപനസമ്മേളനം  ജില്ലാകോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. രാജേഷ് കീഴരിയൂർ, തൻഹീർ കൊല്ലം, അശ്വിൻ കെ ടി, മനോജ്‌ എൻ എം അൻവർ കായിരിക്കേണ്ടി, സിന്ധു കെ ടി, പ്രേമ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe