ദേശീയ തലത്തിൽ എൻഡിഎയ്ക്ക് ആദ്യ ലീഡ്: 159 സീറ്റുകളിൽ മുന്നേറ്റം

news image
Jun 4, 2024, 3:03 am GMT+0000 payyolionline.in

ന്യൂഡൽഹി ∙ ദേശീയതലത്തിൽ ആദ്യ ഫലസൂചനകൾ‌ വരുമ്പോൾ എൻഡിഎ ലീഡ് ചെയ്യുന്നു. 159 സീറ്റുകളിലാണ് ബിജെപി നയിക്കുന്ന എൻഡിഎ മുന്നേറുന്നത്. ഇന്ത്യ മുന്നണി 67 സീറ്റുകളിൽ മുന്നേറുകയാണ്. എക്സിറ്റ് പോൾ പ്രവചനങ്ങൾ അനുകൂലമായതിന്റെ ആശ്വാസത്തിലുള്ള എൻഡിഎയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ് ആദ്യ ഫലസൂചനകൾ. അതേസമയം, എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വാസം പ്രകടിപ്പിക്കാതിരുന്ന പ്രതിപക്ഷ കക്ഷികൾ‌ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe