ദേശീയപാത 66: വടകരയിലെ ഉയരപ്പാതയുടെ പണിയിൽ 50 ലക്ഷം രൂപ കുടിശിക; നിർമാണം നിർത്തി

news image
Nov 15, 2025, 2:16 pm GMT+0000 payyolionline.in

വടകര ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നഗര ഭാഗത്ത് നടക്കുന്ന ഉയരപ്പാതയുടെ ഗർഡർ സ്ഥാപിക്കൽ ജോലി നിർത്തി. ക്രെയിൻ ഉപയോഗിച്ച് പണി നടത്തുന്ന കമ്പനിക്ക് പാത നിർമാണ കമ്പനി 50 ലക്ഷം രൂപ കുടിശിക വരുത്തിയതിനെ തുടർന്നാണിത്. നിർമാണ സാമഗ്രികൾ പാക്കിങ് നടത്തി കമ്പനി എറണാകുളത്തേക്കു തിരിച്ചു പോകും. 2 മാസമായി വടകര മേഖലയിൽ പണി നടത്തുന്ന കമ്പനി 108 ഗർഡർ സ്ഥാപിച്ചു. ഇനി 130 എണ്ണം സ്ഥാപിക്കാനുണ്ട്. ആദ്യ ഘട്ടമായി 25 ലക്ഷം രൂപ നൽകിയിരുന്നു. പിന്നീടുള്ള തുകയാണ് കുടിശികയായത്. പാത നിർമാണം ഇഴഞ്ഞുനീങ്ങുന്നുവെന്ന പരാതി വ്യാപകമായപ്പോഴാണ് നടത്തുന്ന പണിയും നിർത്തുന്ന അവസ്ഥ. എറണാകുളത്തെ കൃപ ക്രെയിൻ സർവീസ് ആണ് ഗർഡർ സ്ഥാപിക്കുന്ന ജോലി ഏറ്റെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe