പയ്യോളി: ദേശീയപാത വികസനപ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കണം എന്നും, ഇ കെ നായനാർ മിനി സ്റ്റേഡിയം കുട്ടികൾക്ക് കളിക്കുവാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കണമെന്നും, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പയ്യോളി സൗത്ത് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം രജനി ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റീത്ത എൻ. കെ പതാക ഉയർത്തി, ഉഷ സത്യൻ പ്രവർത്തന റിപ്പോർട്ടും, ഏരിയ പ്രസിഡന്റ് സി.വി.ശ്രുതി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു, സമ്മേളനം വീ.ടി.ഉഷ , സി.പുഷ്പലത, എൻ.കെ റീത്ത എന്നിവർ അടങ്ങുന്ന പ്രസീഡിയം നിയന്ത്രിച്ചു.
സ്വാഗതസംഘം ചെയർമാൻ ലോക്കൽ സെക്രട്ടറി കെ.കെ പ്രേമൻ സ്വാഗതവും ആതിര നന്ദിയും പറഞ്ഞു. പ്രസിഡന്റ് എൻ.കെ റീത്ത , സെക്രട്ടറി ഉഷാ സത്യൻ , ട്രഷറർ പി.കെ നിഷ എന്നിവരെ തിരഞ്ഞെടുത്തു.