പയ്യോളി: ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് സിപിഎം നന്തി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. നന്തി വൃന്ദ കോംപ്ലക്സിലെ കേളോത്ത് ബാലൻ – മൊയ്ലേരി നാരായണൻ നഗറിൽ വച്ച് നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എം പി ഷിബു ഉദ്ഘാടനം ചെയ്തു. പി നാരായണൻ മാസ്റ്റർ, സുനിൽ അക്കമ്പത്ത്, പി എം ശ്രീലത എന്നിവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു.
ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി ചന്തു മാസ്റ്റർ, കെ ജീവാനന്ദൻ മാസ്റ്റർ, ഡി ദീപ, സി കെ ശ്രീകുമാർ, പി എം വേണുഗോപാലൻ, പി അനൂപ് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായി വി വി സുരേഷ്, കെ വിജയരാഘവൻ മാസ്റ്റർ, വി കെ രവീന്ദ്രൻ, സുനിൽ അക്കമ്പത്ത്, ആർ പി കെ രാജീവ് കുമാർ, പി കെ ഷീജ, പ്രശോഭ് ചാത്തോത്ത്, ടിപി പുരുഷോത്തമൻ, കെ മിനി, പി എം ശ്രീലത, പി കെ ശശി, വി ടി ബിജീഷ്, സി ഫൈസൽ, ഇ അനൂപ്, കെ വി കെ വിപിൻകുമാർ എന്നിവരടങ്ങിയ 15 അംഗങ്ങളെസമ്മേളനം തെരഞ്ഞെടുത്തു. ലോക്കൽ സെക്രട്ടറിയായി വി വി സുരേഷ് ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. നന്തി – കോടിക്കലിൽ മിനി ഹാർബർ നിർമ്മിക്കുക, പള്ളിക്കര- കോഴിക്കോട് റൂട്ടിലെ കെഎസ്ആർടിസി ബസ് സർവീസ് പുന:സ്ഥാപിക്കുക, നന്തിയിൽ റെയിൽവേ അടിപ്പാത അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.