ദേ​ശീ​യ​പാ​തയിൽ സോ​യി​ൽ നെ​യി​ലി​ങ്​ ഇ​ടി​ഞ്ഞു; മു​ൻ​ക​രു​ത​ൽ ശ​ക്തമാക്കി

news image
Jun 17, 2025, 6:37 am GMT+0000 payyolionline.in

കാ​സ​ർ​കോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ​ചെ​ർ​ക്ക​ള​ക്കും ബേ​വി​ഞ്ച​ക്കു​മി​ട​യി​ൽ സോ​യി​ൽ നെ​യി​ലി​ങ് ഇ​ടി​ഞ്ഞ് റോ​ഡി​ൽ വീ​ണു. മ​ണ്ണി​ടി​ഞ്ഞ ഭാ​ഗം ക​രാ​ർ ക​മ്പ​നി​ക​ൾ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തു. കു​ന്നി​ടി​ച്ച് നി​ർ​മി​ച്ച റോ​ഡി​നെ വ​ശ​ത്തു​ള്ള കു​ന്നു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​പ​ക​ടം ത​ട​യു​ന്ന​തി​നു​മു​ള്ള ശാ​സ്ത്രീ​യ രീ​തി​യാ​ണ് സോ​യി​ൽ നെ​യി​ലി​ങ്. യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കു​ന്ന് തു​ര​ന്ന് അ​തി​ലേ​ക്ക് കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ വാ​ർ​ത്ത് പു​റ​ത്ത് ക​മ്പി​വ​ല​യി​ട്ട് കോ​ൺ​ക്രീ​റ്റ് ഷീ​റ്റി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​വ​ക്കു​ള്ളി​ൽ​നി​ന്ന് ഉ​റ​വ​പൊ​ട്ടി കോ​ൺ​ക്രീ​റ്റു​ക​ൾ അ​ട​ർ​ന്നു​വീ​ണ് മ​ണ്ണി​ടി​യു​ക​യാ​ണു​ണ്ടാ​യ​ത്.

ത​ല​പ്പാ​ടി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന പു​തി​യ ദേ​ശീ​യ​പാ​ത​യി​ൽ പ്ര​ധാ​ന നെ​യി​ലി​ങ് ന​ട​ത്തി​യ​ത് ചെ​ർ​ക്ക​ള ബേ​വി​ഞ്ച ഭാ​ഗ​ത്തും തെ​ക്കി​ൽ ഭാ​ഗ​ത്തു​മാ​ണ്. ഇ​വ​യെ​ല്ലാം അ​ട​ർ​ന്നു​വീ​ണ് മ​ണ്ണി​ടി​യു​ക​യാ​ണ്. അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രൂ​ക്ഷ​മാ​യ മ​ണ്ണി​ടി​ച്ചി​ലി​ന്റെ സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് ചെ​ർ​ക്ക​ള-​ബേ​വി​ഞ്ച ഭാ​ഗ​ത്തു​ള്ള ദേ​ശീ​യ​പാ​ത​യി​ൽ (എ​ൻ.​എ​ച്ച്. 66) വാ​ഹ​ന ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ക്കു​ന്ന​തി​നാ​യി ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി തീ​രു​മാ​നി​ച്ചു.

ഈ ​പ്ര​ദേ​ശ​ത്ത് നി​ര​വ​ധി ചെ​റി​യ മ​ണ്ണി​ടി​ച്ചി​ലു​ക​ൾ ഇ​തി​ന​കം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തും അ​ടി​സ്ഥാ​ന​മാ​ക്കി കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ.

വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടു​ന്ന​തി​ന് പൊ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ആം​ബു​ല​ൻ​സ്, അ​ടി​യ​ന്ത​ര സേ​വ​ന വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ മാ​ത്രം നി​യ​ന്ത്രി​ത​മാ​യി ക​ട​ന്നു​പോ​കാ​ൻ അ​നു​വ​ദി​ക്കും. പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​ത്ത് അ​നാ​വ​ശ്യ​മാ​യി ആ​രും പോ​ക​രു​ത്.

സ​മീ​പ​ഭാ​വി​യി​ൽ പ്ര​ദേ​ശ​ത്തി​ന്റെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി, സു​ര​ക്ഷി​ത​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ശേ​ഷം ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നും ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്: ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി, കാ​സ​ർ​കോ​ട് ഫോ​ൺ: +91 94466 01700.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe