ദേശീയപാതയിൽ ചില സ്ഥലങ്ങളിൽ റോഡ് തകർന്നത് നിർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി

news image
May 20, 2025, 1:49 pm GMT+0000 payyolionline.in

​കോഴിക്കോട്: ദേശീയപാതയിൽ ചില സ്ഥലങ്ങളിൽ റോഡ് തകർന്നത് നിർഭാഗ്യകരമായ കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ദേശീയപാത അതോറിറ്റിയുമായി സംസാരിക്കും. കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ രീതിയിലാണോ റോഡ് നിർമാണം നടത്തിയതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത വികസനം യാർഥ്യമായത് ഇടതുസർക്കാറിന്റെ ഇച്ഛാശക്തി കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാനും എൽ.ഡി.എഫ് സർക്കാറിന് കഴിഞ്ഞു. യു.ഡി.എഫ് സർക്കാർ ഉപേക്ഷിച്ച ഗെയിൽ പൈപ്പ് ​ലൈൻ യാഥാർഥ്യമാക്കാനും സംസ്ഥാന സർക്കാറിന് കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമാണം പൂർത്തിയാകുന്ന ദേശീയപാതയിലെ കൂരിയാട് മേഖലയിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്ന് സർവിസ് റോഡിലേക്ക് വീണിരുന്നു. കോഴിക്കോട് -തൃശൂര്‍ ദേശീയപാതയില്‍ കൊളപ്പുറത്തിനും കൂരിയാട് പാലത്തിനുമിടയിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. മൂന്ന് കിലോമീറ്ററിലധികം വയലിലൂടെ നിർമാണം നടക്കുന്ന ദേശീയപാതയുടെ ഒരു കിലോമീറ്ററിലധികം ഭാഗമാണ് തകർന്നത്. പാത തകർന്നതോടെ കിഴക്ക് വശത്തെ സർവിസ് റോഡും റോഡിനോട് ചേർന്ന വയലും വിണ്ട് തകർന്നു.

കാസർകോട് കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സർവിസ് റോഡ് കനത്ത മഴയിൽ തകർന്നിരുന്നു. ചെമ്മട്ടംവയലിലാണ് സർവിസ് റോഡ് ഒരുഭാഗം പാടെ തകർന്നത്. മേഖലയിൽ കനത്ത മഴയാണ് ഇന്നലെ മുതൽ. മലപ്പുറം തലപ്പാറയിൽ ആറുവരിപ്പാതയിൽ വിള്ളലുണ്ടായി. മണ്ണിട്ട് ഉയർത്തി നിർമിച്ച ദേശീയപാത ഭാഗത്താണ് വിള്ളൽ കണ്ടെത്തിയത്.

ദേശീയപാത വികസനം യാർഥ്യമായത് ഇടതുസർക്കാറിന്റെ ഇച്ഛാശക്തി കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയF. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാനും എൽ.ഡി.എഫ് സർക്കാറിന് കഴിഞ്ഞു. യു.ഡി.എഫ് സർക്കാർ ഉപേക്ഷിച്ച ഗെയിൽ പൈപ്പ് ​ലൈൻ യാഥാർഥ്യമാക്കാനും സംസ്ഥാന സർക്കാറിന് കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe