കൽപ്പറ്റ : വയനാട്ടിലെ ദുരിത ബാധിതരിൽ ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജൻ. ഇന്ന് നടന്ന തൊഴിൽ മേളയിൽ 67 അപേക്ഷയാണ് കിട്ടിയത്. അവർക്ക് തൊഴിൽ ഉറപ്പാക്കും. ക്യാമ്പുകളിൽ നിന്നും മാറ്റിയ ആളുകൾക്കൊപ്പം സർക്കാറുണ്ട്. രണ്ടു ദിവസം കൊണ്ട് ക്യാമ്പ് അവസാനിപ്പിക്കാം. 16 കുടുംബം മാത്രമാണ് ഇനി ക്യാമ്പിൽ നിന്നും മാറാനുളളത്. എല്ലാവർക്കും മതിയായ താമസ സൗകര്യം ഒരുക്കിയ ശേഷം മാത്രമേ ക്യാമ്പ് അവസാനിപ്പിക്കുവെന്നും മന്ത്രി രാജൻ വ്യക്തമാക്കി.
