ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമലിസ്റ്റ് ജനുവരി 25നകം; പുനരധിവാസം വൈകില്ലെന്നു മുഖ്യമന്ത്രി

news image
Jan 1, 2025, 1:56 pm GMT+0000 payyolionline.in

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വേഗത്തില്‍ നടപ്പാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപജീവനമാര്‍ഗം ഉള്‍പ്പെടെയുള്ള പുനരധിവാസപദ്ധതിയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്‌റ്റേറ്റും കല്‍പറ്റ വില്ലേജിലെ എല്‍സ്‌റ്റോണ്‍ എസ്‌റ്റേറ്റുമാണ് ടൗണ്‍ഷിപ്പിനാണ് തിരഞ്ഞെടുത്തത്.

എല്‍സ്‌റ്റോണ്‍ എസ്‌റ്റേറ്റില്‍ 58.5 ഹെക്ടറും നെടുമ്പാലയില്‍ 48.96 ഹെക്ടറും ഏറ്റെടുക്കും. ഡ്രോണ്‍ സര്‍വേയിലൂടെയാണ് സ്ഥലം കണ്ടെത്തിയത്. ടൗണ്‍ഷിപ്പുകളില്‍ വീടുകള്‍ക്കു പുറമേ മാര്‍ക്കറ്റ്, ആരോഗ്യകേന്ദ്രം, വിദ്യാലയം, അങ്കണവാടി, കുടിവെള്ളം, വൈദ്യുതി തുടങ്ങി എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമലിസ്റ്റ് ജനുവരി 25നകം പുറത്തിറക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരിയില്‍ സനാതന ധര്‍മം സംബന്ധിച്ചു പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും മുഖ്യമന്ത്രി വിശദീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe