ദു​ബൈ​യി​ൽ ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ നി​രീ​ക്ഷി​ക്കാ​ൻ ‘നി​ർ​മി​ത ബു​ദ്ധി’

news image
Oct 25, 2023, 2:39 am GMT+0000 payyolionline.in

ദു​ബൈ: എ​മി​റേ​റ്റി​ലെ ടാ​ക്സി​ക​ളെ ട്രാ​ക്ക്​ ചെ​യ്യാ​നും ഡ്രൈ​വ​ർ​മാ​രെ നി​രീ​ക്ഷി​ക്കാ​നും ‘നി​ർ​മി​ത ബു​ദ്ധി’ ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത വ​കു​പ്പി​ന്​ (ആ​ർ.​ടി.​എ) കീ​ഴി​ലെ ദു​ബൈ ടാ​ക്സി കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു. ടാ​ക്സി​ക​ൾ, ലി​മോ​സി​നു​ക​ൾ, സ്കൂ​ൾ ബ​സു​ക​ൾ, വാ​ണി​ജ്യ ബ​സു​ക​ൾ, മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ എ​ന്നി​വ പു​തി​യ സം​വി​ധാ​ന​ത്തി​ൽ ടാ​ക്സി ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ൽ​നി​ന്ന്​ നി​രീ​ക്ഷി​ക്കും. 7200 വാ​ഹ​ന​ങ്ങ​ളും 14,500 ഡ്രൈ​വ​ർ​മാ​രും ഇ​ത്ത​ര​ത്തി​ൽ കൃ​ത്യ​മാ​യ വി​ല​യി​രു​ത്ത​ലി​ന്​ കീ​ഴി​ലാ​കും. ദു​ബൈ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യാ​നു​സ​ര​ണം ടാ​ക്സി​ക​ൾ വി​ന്യ​സി​ക്കാ​നും യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​തി​വേ​ഗം ന​ട​പ്പാ​ക്കാ​നു​മാ​ണ്​​ ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ന്‍റെ പു​തി​യ സം​വി​ധാ​നം ഉ​പ​ക​രി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഡ്രൈ​വ​ർ​മാ​രു​ടെ സ്വ​ഭാ​വ​വും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന​തും നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സം​വി​ധാ​നം ഉ​പ​കാ​ര​പ്പെ​ടും. 1000 സ്കൂ​ൾ ബ​സു​ക​ളും നി​രീ​ക്ഷ​ണ​ത്തി​ന്​ കീ​ഴി​ൽ വ​രും. കു​ട്ടി​ക​ൾ കൃ​ത്യ​സ​മ​യ​ത്ത്​ സ്കൂ​ളു​ക​ളി​ലും വീ​ടു​ക​ളി​ലും എ​ത്തു​ന്ന​ത്​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടും. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക്​ അ​തി​വേ​ഗം മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന സം​വി​ധാ​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കും.

ന​ഗ​ര​ത്തി​ലെ 5200 ടാ​ക്സി​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നൊ​പ്പം ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ സ​മ​യ​ങ്ങ​ളി​ൽ സ​ഹാ​യം ന​ൽ​കാ​നും നി​ർ​മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണം ഉ​പ​ക​രി​ക്കും.

ഏ​റ്റ​വും ന​വീ​ന​മാ​യ സ്മാ​ർ​ട്ട്​ സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ മു​ന്നി​ലു​ള്ള ആ​ർ.​ടി.​എ നി​ർ​മി​ത ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നി​ര​വ​ധി സം​രം​ഭ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്നു​ണ്ട്. യാ​ത്രാ​നി​ര​ക്കു​ക​ൾ അ​ട​ക്കാ​ൻ ‘ഫേ​സ്​ റെ​ക്ക​ഗ്​​നി​ഷ​ൻ’ സം​വി​ധാ​ന​മു​ള്ള സ്മാ​ർ​ട്ട്​ ഗേ​റ്റു​ക​ൾ ന​ട​പ്പാ​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​ത് ക​ഴി​ഞ്ഞ ആ​ഴ്ച അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

മെ​ട്രോ, ദു​ബൈ ട്രാം, ​ബ​സ്, ടാ​ക്സി, സ​മു​ദ്ര ഗ​താ​ഗ​ത​സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ പു​തി​യ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ ടി​ക്ക​റ്റു​ക​ളോ നോ​ൽ​കാ​ർ​ഡോ ക്രെ​ഡി​റ്റ്​ കാ​ർ​ഡോ ഇ​ല്ലാ​തെ യാ​ത്ര​ചെ​യ്യാ​നാ​കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ട​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe