.
പയ്യോളി: ദുബായി- പയ്യോളി മുനിസിപ്പൽ കെ.എം.സി.സിയുടെ പന്ത്രണ്ടാം വാർഷിക സമ്മേളനം വ്യത്യസ്ത പരിപാടികളോടെ ജൂലായ് 11 ന് വെള്ളിയാഴ്ച വൈകീട്ട് 4.30 മുതൽ പെരുമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. ചടങ്ങിൽ മികച്ച പാർലമെൻ്റേറിയനും ഓപ്പറേഷൻ സിന്ദൂറിന്നു ശേഷം ഇന്ത്യ ഗവ. വിദേശ രാജ്യങ്ങളിലേക്ക് അയച്ച സംഘത്തിൽ അംഗവും
ആതുര സേവന രംഗത്തെ സമർപ്പിത വ്യക്തിത്വവുമായ മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം. പി ക്ക് ദുബായ്- പയ്യോളി കെ.എം.സി.സി ഏർപ്പെടുത്തിയ “മാനവ സേവാ പുരസ്കാരം ” സമർപ്പിക്കും.
കർണ്ണാടക നിയമസഭ സ്പീക്കർ യു.ടി.ഖാദർ ആണ് പുരസ്ക്കാരം നൽകുന്നത്. ചടങ്ങിൽ
പയ്യോളിയിലേയും സമീപ പ്രദേശങ്ങളിലേയും പാലിയേറ്റീവ് സ്ഥാപനങ്ങൾക്ക് 60 വീൽചെയർ വിതരണവും നടക്കുന്നതാണ്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും രാജ്യസഭാ അംഗവുമായ അഡ്വ: ഹാരിസ് ബീരാൻ , ഷാഫീ പറമ്പിൽ എം.പി ,മുസ്ലിം ലീഗ് ദേശിയ അസി: സെക്രട്ടറിമാരായ അഡ്വ: ഫൈസൽ ബാബു, ജയന്തി രാജൻ തുടങ്ങിയവരും മുസ്ലിം ലീഗിൻ്റേയും , കെ.എം.സി.സി യുടേയും ജില്ലാ നേതാക്കളും പങ്കെടുക്കും.
ചടങ്ങിൽ പയ്യോളിയിലെ പൊതു സമൂഹത്തിലും ആതുര സേവന രംഗത്തും സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ച പതിനഞ്ചോളം വ്യക്തിത്വങ്ങളെ ആദരിക്കും. പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും അരങ്ങേറും.
പത്രസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ അസീസ് സുൽത്താൻ , ജനറൽ കൺവീനർ മൊയ്തീൻ പട്ടായി , വർക്കിംങ്ങ് ചെയർമാൻ എ.പി.കുഞ്ഞബ്ദുള്ള ,വർക്കിങ്ങ് ജനറൽ കൺവീനർ ബഷീർ മേലടി, കോ-ഓഡിനേറ്റർ സി.പി സദഖത്തുള്ള, നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ മoത്തിൽ അബ്ദുറഹിമാൻ, മീഡിയ വിങ്ങ് ചെയർമാൻ പി.വി അഹമ്മദ് എന്നിവർ പങ്കെടുത്തു.