ദീപ്തി റിലേഷിന്റെ ‘ഘടികാരപക്ഷികൾ’ ; പുസ്തക ചർച്ച നടത്തി കൊയിലാണ്ടിയിലെ പബ്ലിക് ലൈബ്രറി

news image
Mar 7, 2024, 3:30 pm GMT+0000 payyolionline.in

കൊയിലാണ്ടി: ദീപ്തി റിലേഷ് എഴുതിയ ‘ഘടികാരപക്ഷികൾ’ എന്ന കവിതാ സമാഹാരത്തെ കുറിച്ച് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചർച്ച നടത്തി.

ചർച്ച ലക്ഷ്മിദാമോദരർ ഉദ്ഘാടനം ചെയ്തു.  ലൈബ്രററി വൈസ്പ്രസിഡണ്ട് മുസ്തഫ കവലാട് അദ്ധ്യക്ഷത വഹിച്ചു. ശ്രുതി വൈശാഖ് കാവ്യാ വതരണവും ടി.ആർ ബിജു പുസ്തകപരിചയവും നടത്തി.

സ്വാമിദാസ് മുഖ്യപ്രഭാഷണം നടത്തി. കാവ്യ ചർച്ചയിൽ ചേനോത്ത് ഭാസ്കരൻ,ശശീന്ദ്രൻ ബപ്പൻ കാട്, ഷൈജി , ബിന്ദു ബാബു, ടി. എം. സൗരവ്, ദീപ്തി റിലേഷ്, പി. രവീന്ദ്രൻ സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe