ദില്ലി കരിഞ്ചന്തയിൽ നവജാത ശിശുവിന് 4 – 6 ലക്ഷം വരെ, ഏഴ് ഇടങ്ങളിൽ സിബിഐ റെയ്ഡ്, 3 നവജാത ശിശുക്കളെയടക്കം രക്ഷപ്പെടുത്തി

news image
Apr 6, 2024, 10:39 am GMT+0000 payyolionline.in

ദില്ലി: ദില്ലിയിൽ കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് സി ബി ഐയുടെ വ്യാപക റെയ്ഡ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ദില്ലിയിലെ വിവിധ ഇടങ്ങളിൽ സി ബി ഐ നടത്തിയ റെയ്ഡിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. കേശവ്പുരിൽ നടന്ന റെയ്ഡിൽ മൂന്ന് നവജാത ശിശുക്കളെ സി ബി ഐ രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പടെ നിരവധി ആളുകളെ സി ബി ഐ ചോദ്യം ചെയ്ത് വരുകയാണ്. നവജാത ശിശുക്കളെ വ്യാപകമായി കരിഞ്ചന്തയിലൂടെ വിൽക്കുന്നു എന്ന വിവരത്തെ തുടർന്നായിരുന്നു സിബിഐയുടെ റെയ്ഡ്.

7 ഇടങ്ങളിൽ റെയ്ഡ് നടത്തിയതായി സി ബി ഐ അറിയിച്ചു. ആവശ്യക്കാരുമായി ഇവർ ബന്ധപ്പെട്ടത് സാമൂഹിക മാധ്യമങ്ങൾ വഴിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു നവജാത ശിശുവിനായി 4 മുതൽ 6 ലക്ഷം രൂപ വരെ ഇവർ വാങ്ങിയിരുന്നതായും സി ബി ഐ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe