ദില്ലിയിൽ രാഹുൽ ഗാന്ധിക്കെതിരെ പോലീസ് സ്വീകരിച്ച നടപടികളിൽ പ്രതിഷേധിച്ച് ഇരിങ്ങലിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം

news image
Jul 23, 2026, 6:00 am GMT+0000 payyolionline.in

ഇരിങ്ങൽ: ദില്ലിയിൽ രാഹുൽ ഗാന്ധിക്കെതിരെ പോലീസ് സ്വീകരിച്ച നടപടികളിൽ പ്രതിഷേധിച്ച് ഇരിങ്ങൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.

പ്രതിഷേധ കൂട്ടായ്മ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പടനിയിൽ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി സെക്രട്ടറി പത്മനാഭൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ.ടി. രാജീവൻ, തൊടുവയിൽ സദാനന്ദൻ, കെ.വി. സതീശൻ, നിധിൻ പൂഴിയിൽ, അനഘ, അശ്വിൻ കെ.ടി., മണ്ഡലം ഭാരവാഹികളായ ഇ. സൂരജ്, നടുക്കുടി പത്മനാഭൻ, എൻ.ടി. ശ്രീജിത്ത്, വിനോദൻ മാനംകുറ്റി, സൈഫുദ്ദീൻ പയ്യോളി, വിനോദൻ കുന്നുംപുറത്ത്, കെ. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് രഞ്ജിത്തിലാൽ ഇന്ദിരാ കൊളാവി, വി. ലാസിനി നാരങ്ങോളി, ശശിധരൻ കുറുങ്ങോട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe