ദില്ലി: പൊതുപരിപാടിയ്ക്കിടെ കുഴഞ്ഞ് വീണ എസ്പിജി ഉദ്യോഗസ്ഥനെ പ്രസംഗം നിർത്തി ചികിത്സ ഉറപ്പാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിൽ പാലം എയര്‍ബേസില്‍ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണതോടെ പ്രധാനമന്ത്രി പ്രസംഗം നിർത്തി. പിന്നീട് തനിക്കൊപ്പമുള്ള ഡോക്ടര്‍മാരുടെ സംഘത്തോട് എസ്പിജി അംഗത്തെ പരിശോധിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ അംഗത്തിന് അംഗത്തിന് വൈദ്യസഹായം ഉറപ്പ് വരുത്താൻ തനിക്കൊപ്പമുള്ള ഡോക്ടറുടെ സംഘത്തിന് നിർദ്ദേശം നൽകിയ ശേഷമാണ് പ്രധാനമന്ത്രി പ്രസംഗം തുടർന്നത്. കനത്ത വെയിലത്ത് നിൽക്കുകയായിരുന്ന എസ്പിജി അംഗം പെട്ടന്ന് തളർന്ന് വീഴുകയായിരുന്നു.ചടങ്ങിൽ ചന്ദ്രയാന്‍-3ന്റെ വിജയത്തില്‍ ഐ.എസ്.ആര്‍.ഓ. ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി വീണ്ടും അഭിനന്ദിച്ചു. ബ്രിക്‌സ് ഉച്ചകോടിയ്ക്കായി സൗത്ത് ആഫ്രിക്കയിലെത്തിയപ്പോള്‍ തനിക്ക് അവിടെ നിന്നും ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവന്‍ ഇന്ത്യയുടെ നേട്ടത്തിൽ അഭിനന്ദന സന്ദേശം അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.