തോക്കുചൂണ്ടി ഭീഷണിയെന്ന്‌ പരാതി; നടൻ ബാലയുടെ മൊഴിയെടുത്തു

news image
Aug 6, 2023, 1:47 pm GMT+0000 payyolionline.in

തൃക്കാക്കര > തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന വ്ലോഗറുടെ പരാതിയിൽനടൻബാലയുടെ മൊഴിയെടുത്തു. സമൂഹ മാധ്യമങ്ങളിൽചെകുത്താൻഎന്ന പേരിൽവീഡിയോ ചെയ്യുന്ന വ്ലോഗർഅജു അലക്‌സാണ്‌ ബാല ഫ്‌ളാറ്റിൽ കയറി തോക്കുചൂണ്ടി ഭീഷണി മുഴക്കിയെന്ന്‌ തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്‌. ഉണിച്ചിറയിലുള്ള വ്ലോഗറുടെ ഫ്ളാറ്റിൽ പോയിരുന്നതായി ബാല മൊഴി നൽകി. തോക്ക് എടുത്തു ഭീഷണിപ്പെടുത്തിയെന്നത് കളവാണ്. സമൂഹ മാധ്യമങ്ങളിൽറീച്ച് കൂട്ടാൻഅജുവും സുഹൃത്തും കൂടി നടത്തിയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നും വ്യക്തമാക്കി. നടന്റെ പാലാരിവട്ടത്തെ ഫ്‌ളാറ്റ്‌ പൊലീസ്‌ പരിശോധിച്ചു. തോക്കോ, മറ്റ്‌ ആയുധങ്ങളോ ലഭിച്ചില്ല.

താൻ ചെല്ലുമ്പോൾ ഫ്‌ളാറ്റിലുണ്ടായിരുന്ന അജുവിന്റെ സുഹൃത്ത്‌ കാസർകോട് സ്വദേശി മുഹമ്മദ് അബ്‌ദുൾ ഖാദറുണ്ടായിരുന്നു. അയാളോട്‌ സൗഹാർദപരമായാണ്‌ സംസാരിച്ചത്‌. അജു തനിക്കെതിരെ ഫെയ്‌സ്‌ബുക്കിലിട്ട പോസ്റ്റ് നീക്കണമെന്നും പറഞ്ഞു. കൂടെ ഡ്രൈവറും ഫിസിക്കൽ ട്രൈനറും ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയും ഉണ്ടായിരുന്നു. ഫ്ലാറ്റിൽ എത്തിയപ്പോഴെടുത്ത ദൃശ്യങ്ങളും ബാല പൊലീസിന് കൈമാറി. ഡ്രൈവറുടെയും ഫിസിക്കൽ ട്രൈനറുടെയും മൊഴി ഉടനെടുക്കുമെന്ന്‌ പൊലീസ് പറഞ്ഞു. ആറാട്ടണ്ണൻ എന്ന അറിയപ്പെടുന്ന സന്തോഷ് വർക്കിയെ കൊണ്ട് ബാല മാപ്പ് പറയിക്കുന്ന വീഡിയോ അജു ട്രോൾ ചെയ്‌തതിലുള്ള വിരോധമാണ് ഭീഷണിക്ക് പിന്നിൽ എന്നാണ് എഫ്‌ഐആർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe