തൊഴിലുറപ്പുപദ്ധതികളുടെ നടത്തിപ്പിനും റേഷൻ വിതരണത്തിനും ഉൾപ്പെടെ മുഖം തിരിച്ചറിയൽ സംവിധാനം നടപ്പാക്കുമെന്ന് യുഐഡിഎഐ. പടിപടിയായി എല്ലാ സേവനങ്ങളിലും മുഖം തിരിച്ചറിയൽ ഏർപ്പെടുത്തുകയാണ് ഉദ്ദേശ്യം.
ഇന്ത്യയിലെ ആധാർ പ്രവർത്തനം’ സംബന്ധിച്ച കാര്യങ്ങളിൽ പാർലമെൻ്റിൻ്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ഉന്നയിച്ച ചോദ്യങ്ങൾക്കാണ് യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) മറുപടി. അങ്കണവാടി ആനുകൂല്യങ്ങൾക്ക് മുഖം തിരിച്ചറിയൽ നടപ്പാക്കാൻ സർക്കാർ നിർദേശിച്ചിരുന്നു. ഇതാണ് റേഷൻകടകളിലേക്കും തൊഴിലുറപ്പുപദ്ധതിയിലേക്കും അടക്കം വ്യാപിപ്പിക്കുന്നത്.
യുഐഡിഎഐ ചെയർമാൻ നീൽകാന്ത് മിശ്ര, ഐടി സെക്രട്ടറി എസ്. കൃഷ്‌ണൻ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ബയോമെട്രിക് വിവരം ഉറപ്പിക്കുന്നതിൽ പരാജയപ്പെടുന്നതിനാൽ വലിയൊരു വിഭാഗം ആധാർ ഉടമകൾക്ക് ആനുകൂല്യം നഷ്‌ടമാവുന്നതായി പരാതിയുണ്ടെന്ന് പിഎസി ചെയർമാൻ കെ.സി.