പയ്യോളിയില്‍ ഐഎൻടിയുസിയുടെ നഗരയാത്ര ഇലക്ഷൻ ക്യാമ്പയിനും കുടുംബസംഗമവും

news image
Dec 5, 2025, 5:41 am GMT+0000 payyolionline.in

പയ്യോളി:  പയ്യോളി മണ്ഡലം ഐഎൻടിസിയുടെ ആഭിമുഖ്യത്തിൽ അവകാശങ്ങൾക്ക് വേണ്ടിയുള്ള നഗര യാത്ര ഇലക്ഷൻ ക്യാമ്പയിനും കുടുംബസംഗമവും നടത്തി. പരിപാടി ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി ഉദ്ഘാടനം ചെയ്തു.എൻ എം മനോജ് അധ്യക്ഷനായി.പി എം ശ്രീ പദ്ധതിയിൽ മോഡി സർക്കാരിനെപ്രീതിപ്പെടുത്താൻ കൈക്കൊണ്ട നിലപാട് തന്നെയാണ് ഒരു ചർച്ചയും കൂടാതെ തൊഴിലാളി വിരുദ്ധ ലേബർ കോഡിന്റെ കരട് തയ്യാ റാക്കാൻ കേരള സർക്കാർ കാണിച്ച ധൃതയെന്നും ഐ എൻ ടി യൂ സി സംസ്ഥാന ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി

ഐ എൻ ടി യൂ സി സംഘടിപ്പിച്ച അവകാശങ്ങൾക്ക് വേണ്ടിയുള്ള നഗര യാത്ര ക്യാമ്പയിൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം. ടി കെ നാരായണൻ ഗോപാലൻകാര്യാട്ട് ,കുട്ടമ്പ ള്ളിപ്രജീഷ് ,ഗീത ടീച്ചർ,കിഴക്കേ യിൽ അശോകൻ ,കെ വി കരുണാകരൻ,അശ്വൻ കെ.ടി ,പ്രദീപൻ കൊടന്നയിൽ എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe