പന്തളം: തേങ്ങക്കുണ്ടായ വില വർധന ക്ഷേത്ര വഴിപാടുകളെയും ബാധിക്കുന്നു. പന്തളം വലിയ കോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിലെ വഴിപാടുകളെ അടക്കം തേങ്ങ ക്ഷാമമവും വില വർധനയും ബാധിച്ച സ്ഥിതിയാണ്. ദേവസ്വം ബോർഡ് 35 രൂപ വഴിപാടിന് ഈടാക്കുന്നുണ്ടെങ്കിലും തേങ്ങ നൽകുന്നില്ല. വഴിപാടിന് ആവശ്യമായ തേങ്ങ ഒഴികെയുള്ള മറ്റ് സാധനസാമഗ്രികളാണ് ഇപ്പോൾ ക്ഷേത്രത്തിൽനിന്ന് നൽകുന്നത്.
തേങ്ങ ക്ഷേത്രത്തിൽനിന്നും നൽകാത്തതിനാൽ പുറത്തുനിന്ന് ഭക്തർ വങ്ങേണ്ട അവസ്ഥയാണ്. 35 രൂപ ഈടാക്കി തേങ്ങ ഉൾപ്പെടെ നൽകാൻ കഴിയില്ലെന്നാണ് ദേവസ്വം ക്ഷേത്ര ഭാരവാഹികളുടെ വിശദീകരണം. പന്തളം വലിയ കോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിൽ ബുധനാഴ്ച, ശനിയാഴ്ച ദിവസങ്ങളിൽ 1500ഓളം വഴിപാടുകൾ നടക്കാറുണ്ട്.