തെരുവ് നായ ശല്യത്തിൽ ജനകീയ സമിതി രൂപീകരിച്ച് പയ്യോളി നഗരസഭ

news image
Oct 28, 2025, 11:44 am GMT+0000 payyolionline.in

പയ്യോളി: പൊതുജനങ്ങൾക്ക് നിരന്തരം ശല്യം സൃഷ്ടിക്കുന്ന തെരുവുനായ പ്രശ്നത്തിന്റെ ഭീഷണിയെ സംബന്ധിച്ച് ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും പയ്യോളി നഗരസഭയുടെ ആരോഗ്യ വിഭാഗം മുൻകൈയെടുത്തു കൊണ്ട് ഒരു ജനകീയ യോഗം സംഘടിപ്പിച്ചു .നഗരസഭ ഹാളിൽ നടന്ന യോഗത്തിൽ ചെയർമാൻ
വി.കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

 

വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി എം ഹരിദാസൻ, അഷ്റഫ് കോട്ടക്കൽ, മഹിജ എടോളി,ഷജിമിന അസൈനാർ, ഹെൽത്ത് സൂപ്പർവൈസർ മൊയ്തു, കൗൺസിലർമാരായ ചെറിയാവി സുരേഷ് ബാബു,സി പി ഫാത്തിമ,മനോജ്കുമാർ ചത്തങ്ങാടി, രേവതി തുളസീദാസ്, അനിത കെ, മഞ്ജുഷ പി, ഗിരിജ വി കെ, സിജിന മോഹനൻ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികളും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സംസാരിച്ചു.

തുടർന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ ചെയർമാനും ചാലിൽ പവിത്രൻ ജനറൽ കൺവീനറുമായി വിവിധ സംഘടനകളുടെ പ്രതിനിധികൾ അടങ്ങുന്ന ജനകീയ സമിതിക്ക് രൂപം നൽകി.തെരുവുനായകൾ താവളം ആക്കുന്ന പൊന്തക്കാടുകളുടെ സ്ഥലം ഉടമകൾക്കും തെരുവുനായകൾ തമ്പടിച്ചിരിക്കുന്ന അടച്ചുറപ്പില്ലാത്ത ബിൽഡിംഗ് ഉടമകൾക്കും ഇക്കാര്യത്തിൽ പരിഹാര ആവശ്യപ്പെട്ട് കത്ത്നൽകാനും പൊതു സ്ഥലത്ത് ഭക്ഷണ വസ്തുക്കൾ നൽകി തെരുവുനായ ശല്യം വർദ്ധിപ്പിക്കാൻ ഇടയാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നിരുത്സാഹപ്പെടുത്താനും തീരുമാനിച്ചു. ആനിമൽ ബർത്ത് കൺട്രോളിന്റെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്താനും ഫലപ്രദമാക്കാനുള്ള ഇടപെടൽ നടത്താനും തീരുമാനിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe