തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യവിൽപനക്ക് നിരോധനം; ഉത്തരവ് ഇറങ്ങി

news image
Nov 27, 2025, 11:17 am GMT+0000 payyolionline.in

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മദ്യ നിരോധന ഉത്തരവ് പുറത്തിറങ്ങി. വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മുതൽ മദ്യവിൽപന നിരോധനം നിലവിൽ വരും. വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളെ അടിസ്ഥാനമാക്കി ജില്ലകളെ രണ്ടായി തിരിച്ചാണ് ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിട്ടുള്ളത്.

ആദ്യഘട്ട പോളിങ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ ഏഴു മുതൽ മുതൽ ഒൻപത് വരെയാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 11ന് പോളിങ് നടക്കുന്ന വടക്കൻ ജില്ലകളിൽ ഡിസംബർ ഒൻപത് മുതൽ 11 വരെയുള്ള ദിവസങ്ങളിലായിരിക്കും മദ്യവിൽപന നിരോധനം. ഇതിനു പുറമെ, വോട്ടെണ്ണൽ ദിവസം സംസ്ഥാനം മുഴുവൻ ഡ്രൈ ഡേ ആയിരിക്കും.

അതിർത്തി സംസ്ഥാങ്ങളായ തമിഴ്നാട്, കർണാടകം, പുതുച്ചേരി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് തെരഞ്ഞെടുപ്പ് തീയതി അടിസ്ഥാനമാക്കി അതിർത്തിയിൽ നിന്നും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സമാനമായ മദ്യ നിരോധനം ഏർപ്പെടുത്തുന്നതിന് അഭ്യർഥിച്ചുകൊണ്ട് സംസ്ഥാന സർക്കാർ കത്ത് നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe