തൃശ്ശൂർ: പൂരത്തിനിടെ ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്ന് പാറമേക്കാവ് ദേവസ്വം. ആന ഓടാൻ കാരണം ഇതാണെന്നും ദേവസ്വം വ്യക്തമാക്കി. പൂരപ്പറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു. എഴുന്നള്ളിപ്പിൽ ആനകളെ ഉപയോഗിക്കുന്നതിന് എതിരുനിൽക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണം. ലേസർ ഉപയോഗിച്ചവരുടെ റീലുകൾ നവമാധ്യമങ്ങളിലുണ്ട്. ഇത്തരം റീലുകൾ സഹിതം പരാതി നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
തൃശ്ശൂർ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആനയാണ് വിരണ്ടോടിയത്. ആന ഓടിയതോടെ അൽപസമയം സ്ഥലത്ത് പരിഭ്രാന്തി ഉണ്ടായെങ്കിലും ഉടൻ തളച്ചതിനാൽ ആർക്കും പരിക്കുണ്ടായില്ല.