തൃശൂർ: നഗരത്തിൽ വിവിധയിടങ്ങളിൽ പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ പ്രമുഖ ഹോട്ടലടക്കം ആറ് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
തൃശ്ശൂർ പൂരത്തിനു മുന്നോടിയായിട്ടായിരുന്നു പരിശോധന. പിടിച്ചെടുത്ത ഹോട്ടലുകളുടെ പേരുകൾ സഹിതം പഴകിയ ഭക്ഷണം തൃശൂർ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പ്രദർശിപ്പിച്ചു.നഗരത്തിലെ വിവിധ ഹോട്ടലുകളായ അരമന, കുക്ക് ഡോർ, തജിനി, സീ ഫോർട്ട്, ഓ റൊട്ടി, ആലിയ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പിടികൂടിയ ഹോട്ടലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.