തൃശൂരിൽ സർക്കാർ യു പി സ്കൂൾ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

news image
Sep 4, 2026, 2:41 pm GMT+0000 payyolionline.in

തൃശൂർ കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യുപി സ്കൂൾ കെട്ടിടം തകർന്നുവീണ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നൽകിയത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായി തകർന്നുവീണത്. അവധി ദിവസമായിരുന്നതിനാൽ വിദ്യാർഥികളും അധ്യാപകരും സ്കൂളിലുണ്ടായിരുന്നില്ല. ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്.സ്കൂളിനോട് ചേർന്ന് മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കാന നിർമിച്ചതാണ് കെട്ടിടം തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. നിർമാണ പ്രവർത്തനങ്ങളുമായി കെട്ടിടം തകർന്ന സംഭവത്തിന് ബന്ധമുണ്ടോയെന്നത് അന്വേഷണത്തിൽ പരിശോധിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe