തൃശൂരിൽ ഷാപ്പിൽ നിന്ന് കള്ള് കുടിച്ച പിന്നാലെ ദേഹാസ്വാസ്ഥ്യം; രണ്ട് പേർ ആശുപത്രിയിൽ

news image
Feb 1, 2025, 3:53 pm GMT+0000 payyolionline.in

തൃശൂർ: പുന്നയൂർക്കുളം നാക്കോലയിൽ ഷാപ്പിൽ നിന്ന് കള്ള് കുടിച്ചതിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് പേർ വടക്കേക്കാട് സിഎച്ച്‌സിയിലും, തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടി. അണ്ടത്തോട് തറയിൽ ശാലോം(36), അണ്ടത്തോട് കാട്ടിലകത്ത് മനീഷ് (36) എന്നിവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശനിയാഴ്‌ചയാണ്  സംഭവം.

 


ഷാപ്പിൽ നിന്ന് കള്ള് കുടിച്ചതിന് ശേഷമാണ് ഇവർക്ക് കലശലായ ചർദ്ദിയും തലചുറ്റലും അനുഭവപ്പെട്ടതെന്ന് പറയുന്നു. ചാവക്കാട് എക്സൈസ് ഇൻസ്പെക്‌ടർ റിന്റോയുടെ നേതൃത്വത്തിൽ എക്സൈസ് സംഘവും, ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ഷാപ്പ് താത്ക്കാലികമായി അടച്ചിടാൻ നിർദ്ദേശം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe