തൃശൂർ ഡിഐജി ഓഫീസിന് സമീപമുള്ള ഇരട്ടിച്ചിറ ക്ഷേത്രത്തിൽ മോഷണം. രാവിലെ ക്ഷേത്ര അധികാരികൾ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ക്ഷേത്രത്തിലെ ഭണ്ഡാരവും, ഓഫീസും കുത്തി തുറക്കാനാണ് ശ്രമം നടത്തിയിരിക്കുന്നത്. ഇവിടെ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്നാണ് വിവരം. എന്നാൽ തൊട്ടടുത്ത മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരവും കവർന്നു
ഇവിടെ നിന്നും ഏകദേശം പതിനായിരം രൂപ മോഷണം പോയി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
