തൃശൂർ : കാറിനുള്ളിൽ 57കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട ആസാദ് റോഡിൽ കുറ്റിക്കാടൻ വീട്ടിൽ ജോസ് (57) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു മാസമായി വാടകക്ക് മുല്ലക്കാടാണ് ജോസും കുടുംബവും താമസം. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഗാന്ധിഗ്രാമിൽ മുല്ലക്കാട് അംഗൻവാടിക്കു സമീപം നിർത്തിയിട്ട കാറിനുള്ളിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
വൈകുന്നേരം നാല് മണി മുതൽ കാർ ഇവിടെ കണ്ടെതായി പരിസരവാസികൾ പറയപ്പെടുന്നു. കാർ ഉള്ളിൽ നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി കാറിന്റെ ഡോർ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്ത് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. കാറിനുള്ളിൽ നിന്നും പിസ്റ്റൽ പൊലീസ് കണ്ടെടുത്തു. കാറിൽ നിന്നും കുറിപ്പ് കണ്ടെത്തിയെന്നും സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
തൃശൂരിൽ കാറിനുള്ളിൽ 57കാരൻ മരിച്ചനിലയിൽ; കുറിപ്പും പിസ്റ്റളും കണ്ടെത്തി
Mar 11, 2026, 3:31 am GMT+0000
payyolionline.in
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവ ..
നമ്പ്രത്തുകരയിൽ കനാൽ പൊട്ടി കടകളിൽ വെള്ളം കയറി; കനത്ത നാശനഷ്ടം
