നാദാപുരം: ബൈക്കിലെത്തിയ അജ്ഞാതൻ അംഗൻവാടി ജീവനക്കാരിയുടെ സ്വർണമാല കവർന്നു. തൂണേരി മുടവന്തേരി പനാടത്താഴ റോഡിൽ പച്ചിലശ്ശേരി ഓവുപാലത്തിന് സമീപം വെച്ച് മുടവന്തേരി അംഗൻവാടി ഹെൽപ്പർ മൂഴിക്കൽ ഉഷയുടെ മൂന്നര പവന്റെ സ്വർണ മാലയാണ് സ്കൂട്ടറിൽ എത്തിയയാൾ കവർന്നത്.
കുഞ്ഞിപ്പുര മുക്കിലെ ബസ് സ്റ്റോപ്പിൽ ബസിറങ്ങി അംഗൻവാടിയിലേക്ക് നടന്നുപോകുന്നതിനിടയിലാണ് സംഭവം. മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിൽ ഉഷയെ ഇയാൾ തള്ളിയിട്ടു. പരിക്കേറ്റ ഉഷയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് പരിശോധനയിൽ വ്യാജ നമ്പറുള്ള സ്കൂട്ടറിലാണ് പ്രതി എത്തിയതെന്ന് വ്യക്തമായി. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നാദാപുരം പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.